Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTപാറ ക്വാറിയിലെ സംഘർഷം: വധശ്രമത്തിന് കേസെടുത്തു
text_fieldsbookmark_border
കൊട്ടാരക്കര: വെണ്ടാർ ചാപ്രയിൽ പാറ ക്വാറിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. 23 ആളുകളുടെ പേരിലാണ് കേസെടുത്തത്. സംഘർഷത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ നേതാവ് തലയണവിള സ്വദേശി നിഷാന്തിൻെറ പരാതിയിൽ ആർ.എസ്.എസ് പ്രാദേശികനേതാവ് കുഴക്കാട് സ്വദേശി ഷൈൻ ഉൾപ്പെടെയുള്ളവരുടെ പേരിലും പരിക്കേറ്റ ഐവർകാല സ്വദേശി മഹേഷിൻെറ പരാതിയിൽ നെടുവത്തൂർ പഞ്ചായത്ത് കോട്ടാത്തല വാർഡംഗവും സി.പി.ഐ നേതാവുമായ എസ്. ത്യാഗരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുമാണ് കേസ്. ബുധനാഴ്ച രാവിലെയാണ് ലോറികൾക്ക് പാറ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചത്. ലാപ്ടോപ് വിതരണം ഓയൂർ: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ പദ്ധതിയുടെ ഭാഗമായി റോഡുവിള ട്രാവൻകൂർ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകളുടെ വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസാർ, പഞ്ചായത്തംഗം പി.ആർ സന്തോഷ്, മുൻ പഞ്ചായത്തംഗം ജയിംസ് എൻ. ചാക്കോ, വൈസ് പ്രിൻസിപ്പൽ സി. കണ്ണൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എ. ഷാജഹാൻ, കോളജ് യൂനിയൻ ചെയർമാൻ എസ്. സൽമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story