Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTഡിജിറ്റൽ സർവേ
text_fieldsbookmark_border
പുനലൂർ: പുനലൂർ വില്ലേജിൽ ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന്‍റെ ഭാഗമായി ശിൽപശാല ശനിയാഴ്ച രാവിലെ 10.30 ന് ചെമ്മന്തൂർ മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ നടക്കും. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിലാണ് ആദ്യമായി ഡിജിറ്റൽ ഭൂസർവേ നടത്തുന്നത്. ഡ്രോൺ പറത്തിയാണ് നടത്തുന്നത്. ഇതിന് അനുയോജ്യമായി 105 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. കുടിശ്ശിക അനുവദിക്കണം പുനലൂർ: ക്ഷാമാശ്വാസ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ.എ. റഷീദ്, സെക്രട്ടറി വാരിയത്ത് മോഹൻകുമാർ, സി.എം. മജീദ്, ഡി. ജോൺ, കെ. യോഹന്നാൻകുട്ടി, കെ. സജിത്, ബിജു സി. തോമസ്, എസ്. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. വനിതസമ്മേളനം വനിതഫോറം ജില്ല പ്രസിഡന്‍റ് എസ്. വിജയകുമാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് എം. ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സാലിയമ്മ സ്വാഗതം പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ മറവിൽ അഴിമതിയെന്ന് പുനലൂർ: തെന്മല കുറവന്താവളത്ത് സ്വകാര്യ എസ്റ്റേറ്റിൽ കേന്ദ്ര സർക്കാറിന്‍റെ ജല ജീവൻ പദ്ധതി പ്രകാരം ആരംഭിക്കുന്ന കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൽ വൻ അഴിമതിയെന്ന് ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റി. മുമ്പ് ലക്ഷങ്ങൾ മുടക്കി രണ്ടു പദ്ധതികൾ സ്ഥാപിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥാനത്താണ് വീണ്ടും 1.30 കോടി രൂപ മുടക്കി പുതിയ പദ്ധതി സ്ഥാപിക്കുന്നതെന്നാണ് ആക്ഷേപം. എസ്റ്റേറ്റ് മാനേജ്മെന്‍റിനെ സഹായിക്കാൻ ജനപ്രതിനിധിയും ഭരണപക്ഷത്തെ ചില പ്രാദേശിക നേതാക്കളും ഇതിന്‍റെ പിന്നിലുണ്ടെന്നും കമ്മിറ്റി ആരോപിച്ചു. അഴിമതി അന്വേഷിക്കാൻ കലക്ടർക്കും വിജിലൻസിനും പരാതി നൽകുമെന്ന് ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡന്‍റ് ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. വിബ്ജിയോർ, പ്രശാന്തൻ പിള്ള, അമീൻ, നവാസ്, അലോഷ് പ്രഭാകരൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story