Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വ്യാപാരികൾ

text_fields
bookmark_border
കൊട്ടാരക്കര: എഴുകോൺ പഞ്ചായത്ത് സെക്രട്ടറി വ്യാപാരികളെ ഓഫിസിൽ പൂട്ടിയിടാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തിങ്കളാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക്​ മാർച്ച് നടത്തും. വ്യാപാരികളെ ജീവനക്കാരുടെ സഹായത്തോടെ പഞ്ചായത്ത്​ ഓഫിസിനുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതി. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ കടകൾക്ക് കോവിഡ് കാലത്ത് നൽകിയ ഇളവുകൾ നൽകാൻ പഞ്ചായത്ത്​ സെക്രട്ടറി തയാറായില്ലെന്നും പരാതിയുണ്ട്​. കഴിഞ്ഞ ദിവസം വ്യാപാരികളും എഴുകോൺ പൊലീസും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വ്യാപാരികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്​. സൗജന്യ മെഡിക്കൽ ക്യാമ്പ് കൊട്ടാരക്കര: മുസ്​ലിം ജമാഅത്ത് പരിപാലനസമിതിയും കൊട്ടാരക്കര ക്രിസ്​തുരാജ് ആശുപത്രിയും ചേർന്ന് ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കൊട്ടാരക്കര ജമാഅത്ത് അങ്കണത്തിൽ നടത്തുന്ന ക്യാമ്പ് ഇമാം മുഹ്സിൻ അഹമ്മദ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 8921466026.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story