Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:34 AM IST Updated On
date_range 24 Jun 2022 5:34 AM ISTപഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ നീക്കമെന്ന്
text_fieldsbookmark_border
നെടുമ്പന: ആയുർവേദ ആശുപത്രിയിലെ മരംമുറിയുടെ പേരിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് പഞ്ചായത്തിന്‍റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കോൺഗ്രസ് അംഗങ്ങളായ മെംബർമാർ ബോധപൂർവം പരിശ്രമിക്കുന്നതായി പ്രസിഡന്‍റ് ഗിരിജാകുമാരി പറഞ്ഞു. ആയുർവേദ ആശുപത്രിയിലെ എച്ച്.എം.സിയും ആരോഗ്യ സമിതിയും ജനറൽ കമ്മിറ്റിയും തീരുമാനിച്ച പ്രകാരമാണ് ആശുപത്രി പ്രവർത്തനത്തിന് തടസ്സമായതും അപകടസാധ്യതയുള്ളതുമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ നിർദേശിച്ചത്. നിർദേശത്തിന് വിരുദ്ധമായി മരങ്ങൾ മുറിച്ചുകൊണ്ടുപോകുകയാണുണ്ടായത്. വിവരമറിഞ്ഞ ഉടൻ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു. കണ്ണനല്ലൂർ പൊലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് ജനങ്ങൾ ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ വിഷയങ്ങളെ രാഷ്ട്രീയമാക്കി മാറ്റി വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നിരുത്തരവാദപരമായ നീക്കത്തിൽനിന്ന് കോൺഗ്രസ് പിന്തിരിയണമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഗതാഗത നിയന്ത്രണം കൊല്ലം: അഞ്ചാലുംമൂട്-പെരുമണ്‍-കണ്ണങ്കാട്ട്കടവ് റോഡില്‍ 27 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അറ്റകുറ്റപ്പണിക്കായി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. അഞ്ചാലുംമൂട്ടില്‍ നിന്ന് പെരുമണിലേക്കും തിരികെയും പോകേണ്ട വാഹനങ്ങള്‍ അഞ്ചാലുംമൂട് നിന്ന് താന്നിക്കമുക്ക് വഴി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞ് ഇടതുവശത്തുള്ള റോഡിലൂടെ തരിയന്‍മുക്കിലെത്തി പോകേണ്ടതാണെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story