Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:30 AM IST Updated On
date_range 24 Jun 2022 5:30 AM ISTഇമാമുദ്ദീൻ അനുസ്മരണ സമ്മേളനം
text_fieldsbookmark_border
കൊല്ലം: പ്രതിരോധസേനകളിൽ നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ നിയമിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് കുളത്തൂപ്പുഴ സലീം അധ്യക്ഷതവഹിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, വൈ.എം. ഹനീഫാ മൗലവി, കണ്ണനല്ലൂർ നിസാമുദ്ദീൻ, റഷീദ്, കോട്ടൂർ നൗഷാദ്, ഇടമൺ സലീം, ജാഫർ ഹാജി, എം.എം. ജലീൽ, ഐ.എ. റഹീം, ഷറഫുദ്ദീൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കൂട്ടയോട്ടം (ചിത്രം) ഇരവിപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പള്ളിമുക്കിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ കൂട്ടയോട്ടത്തിന്‍റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. സമാപനം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ആർ. അരുൺ രാജ് അധ്യക്ഷതവഹിച്ചു. അൻസർ അസീസ്, വിപിനചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ആർ.എസ്. അബിൻ, ഫൈസൽ കുളപ്പാടം, സാജുഖാൻ, മഞ്ജുകുട്ടൻ, കുരുവിള ജോസഫ്, ഷെഫീക്ക് കിളികൊല്ലൂർ, വിനു മംഗലത്ത്, ഷാ സലിം, ഷംലാ നൗഷാദ്, നിഷാ സുനിൽ, അസൈൻ പള്ളിമുക്ക്, അഖിൽ ഭാർഗവൻ, കാർത്തിക് ശശി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story