Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോരുവഴി സ്കൂളിൽ...

പോരുവഴി സ്കൂളിൽ വീണ്ടും സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച രാവിലെ സ്കൂൾ പി.ടി.എ രാജി​െവക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. തുടർന്ന് പുറത്ത് നിന്ന് നിരവധി പേർ സ്കൂൾ വളപ്പിലേക്ക് അതിക്രമിച്ചെത്തുകയും സമരം നടത്തിയ വിദ്യാർഥികളെ മർദിക്കുകയുമായിരുന്നു. ഒരു വിദ്യാർഥി സംഘടനയിൽപെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചായിരുന്നു മർദനമെന്ന് പറയപ്പെടുന്നു. ചില കുട്ടികളുടെ കൈക്ക്​ പൊട്ടൽ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ പി.ടി.എ പ്രസിഡന്‍റ് വിളിച്ചുവരുത്തിയ സി.പി.എം പ്രവർത്തകരാണ് സ്കൂൾ വളപ്പിൽ കടന്ന് കെ.എസ്.യു പ്രവർത്തകരായ കുട്ടികളെ തിരഞ്ഞുപിടിച്ച് ക്രൂരമായി മർദിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നു. ദിവസങ്ങൾക്ക് മുമ്പ് കുട്ടികൾക്ക് യൂനിഫോം നൽകുന്നതിന് ഏർപ്പെടുത്തിയ തയ്യൽക്കാരൻ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. സംഭവം പൊലീസിൽ അറിയിക്കാതെ മൂടിവെക്കാൻ സ്കൂൾ അധികൃതരും പി.ടി.എയും ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ സമരം നടത്തിയ വിദ്യാർഥികളെ സ്കൂൾ വളപ്പിൽ കടന്ന് പൊലീസ് തല്ലിച്ചതച്ചതും വിവാദമായിരുന്നു. തുടർന്ന് പി.ടി.എ വൈസ് പ്രസിഡന്‍റ് അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ രാജി​െവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ശാസ്താംകോട്ട എ.ഇ.ഒ ഓഫിസ് പടിക്കൽ ധർണ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story