Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോസ്റ്റ്​ ഓഫിസ് ധർണ

പോസ്റ്റ്​ ഓഫിസ് ധർണ

text_fields
bookmark_border
കൊല്ലം: യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്‍റ് റോണി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.വൈ. സുനറ്റ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോസഫ്, ചവറ ഷാ, ഇക്ബാൽ കുട്ടി, മിഥുൻ ഉണ്ണികൃഷ്ണൻ, വിനീഷ് മാറാനാട്, ഷെഫീഖ്, ജോളി അലക്സ്‌ എന്നിവർ സംസാരിച്ചു. ഷാനവാസ്‌ വിളക്കുടി, ശരത്ചന്ദ്രൻ, നൗഷാദ് എന്നിവർ നേതൃത്വം നൽകി. വധശ്രമക്കേസിലെ പ്രതി പിടിയിൽ (ചിത്രം) കുണ്ടറ: ഓട്ടോ യാത്രികനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. പടപ്പക്കര പോസ്റ്റ്​ ഓഫിസിനു സമീപം ഓട്ടോറിക്ഷയിൽ വരികയായിരുന്ന അനിലിനെ തലയ്ക്ക് വടിവാൾ കൊണ്ട് വെട്ടിയ കേസിൽ പടപ്പക്കര മേരീവിലാസത്തിൽ എഡിസൻ (43) ആണ് അറസ്റ്റിലായത്. കുണ്ടറ ഇൻസ്​പെക്ടർ മഞ്ജുലാൽ, എസ്​.ഐ ബാബുകുറുപ്പ്, എ.എസ്​.ഐ സതീശൻ, സി.പി.ഒ അനിൽകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story