Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസുരക്ഷിത പച്ചക്കറി...

സുരക്ഷിത പച്ചക്കറി കൃഷി ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
കൊല്ലം: ജില്ലയിൽ നബാർഡ് സഹായത്തോടെ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്​ ആദ്യമായി സുരക്ഷിത പച്ചക്കറി കൃഷി ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട്​ 3.30ന് എഴുകോൺ പുളിയറയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള ഇൻഡ് ഗ്യാപ്പ് സ്റ്റാൻഡേർഡിൽ സംസ്ഥാനത്ത്​ ആദ്യമായാണ് ഇത്തരത്തിലൊരു കൃഷി ആരംഭിക്കുന്നത്. എഴുകോൺ പുളിയറയിലെ പ്രദർശനതോട്ടത്തിന് പുറമേ കമ്പനി അംഗങ്ങളായ ആയിരം കർഷകർ ഇത്തരത്തിലുള്ള കൃഷിയിലേക്ക് രംഗത്തുവരുമെന്ന് കമ്പനി ചെയർമാൻ അഡ്വ. ബിജു കെ മാത്യു അറിയിച്ചു. പുളിയറ വാർഡ് കുടുംബശ്രീ എ.ഡി.എസ് നേതൃത്വത്തിൽ രൂപവത്​കരിച്ച ആക്ടിവിറ്റി ഗ്രൂപ് ആണ് കൃഷി പരിപാലനം നിർവഹിക്കുന്നത്. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ കണ്ടെയ്നർ മോഡ് സെയിൽസ് ഔട്ട്​ലെറ്റ് സ്ഥാപിക്കുന്നതിന് കമ്പനി തീരുമാനിച്ചിട്ടുണ്ട്. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് മുൻ എം.പി പി. രാജേന്ദ്രൻ, കമ്പനി ചെയർമാൻ ബിജു കെ. മാത്യു, സി.ഇ.ഒ അഖിൽ ജി.ആർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story