Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:28 AM IST Updated On
date_range 23 Jun 2022 5:28 AM ISTനെടുമ്പനയിലെ മരംമുറി: പഞ്ചായത്തിനുമുന്നിൽ വാഴ നട്ട് പ്രതിഷേധം
text_fieldsbookmark_border
കൊട്ടിയം: നെടുമ്പന ഗവ. ആയുർവേദ ആശുപത്രിയിലെ മരംമുറി സംഭവത്തിൽ ഉത്തരവാദികളായ പഞ്ചായത്ത് അധികൃതർ നാടിന് അപമാനം എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നെടുമ്പന മണ്ഡലം പ്രസിഡന്‍റ് റാഷിദ് മുട്ടക്കാവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സജാദ് മലേവയൽ, സനൽ പുതുച്ചിറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കണ്ണനല്ലൂർ സമദ്, ജേക്കബ് നല്ലില, നിസാം പുന്നൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
