Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുതിയകാവിലെ ഹോട്ടൽ...

പുതിയകാവിലെ ഹോട്ടൽ തകർത്തതായി പരാതി

text_fields
bookmark_border
പുതിയകാവിലെ ഹോട്ടൽ തകർത്തതായി പരാതി
cancel
കരുനാഗപ്പള്ളി: പുതിയകാവിൽ 24 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ കലവറ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ തകർത്തതായി പരാതി. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതിനെ മറികടന്നാണ് പൊളിച്ചത്. വിഷയത്തിൽ ഹോട്ടൽ നടത്തിപ്പുകാരൻ നിസാറുദ്ദീൻ പൊലീസിലും ഉന്നത അധികാരികൾക്കും പരാതി നൽകി. ദേശീയപാത വികസനത്തിനുവേണ്ടി മാർക്ക് ചെയ്തത് മുൻവശത്തെ കുറച്ച് ഭാഗം മാത്രമാണ്. ബാക്കി ഭാഗം പൊളിക്കരുതെന്നും ഹോട്ടൽ പ്രവർത്തിക്കാനുമുള്ള ഉത്തരവ് ഹൈകോടതിയും മുനിസിഫ് കോടതിയും നൽകിയിരുന്നു. റോഡ് വികസനവുമായി ബന്ധ​പ്പെട്ട ഭാഗം പൊളിച്ച് മാറ്റിയശേഷം ബാക്കി ഭാഗത്ത് ഞായറാഴ്ച മുതൽ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ഹോട്ടൽ തകർത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story