Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊരുതി നേടി ജോഷ്...

പൊരുതി നേടി ജോഷ് ജോർജ്

text_fields
bookmark_border
കൊല്ലം: ശാരീരിക വെല്ലുവിളികളെല്ലാം മറികടന്ന നിശ്ചയദാർഢ്യത്തിൽ ജോഷ് ജോർജിന് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴെയും കൈകളും ചലിപ്പിക്കാൻ കഴിയാത്ത ജോഷ് ജോർജ്​ സഹായിയെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്. ജോഷിന് കൈകളിലെ നാലുവിരൽ മാത്രമേ ചലിപ്പിക്കാൻ കഴിയൂ. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് വിദ്യാർഥിയാണ്. ലേക് ദർശൻ നഗർ-57 പെബിൾസിൽ എസ്.ബി.ഐ മാനേജർ അനീഷ് ജോർജിന്‍റെയും ലീന വർഗീസിന്‍റെയും ഏക മകൻ. ജോഷ് പ്ലസ് ടുവിന് ക്രിസ്തുരാജ് സ്കൂളിൽ പ്രവേശനം നേടിയതോടെ അധ്യാപകയായിരുന്ന ലീന ജോലി ഉപേക്ഷിച്ചു. നോട്ടുകൾ എഴുതി നൽകിയും പഠിക്കാനുള്ള സാഹചര്യങ്ങളൊരുക്കിയും വിജയത്തിന്​ താങ്ങായി. ദിവസവും രാവിലെ ഓട്ടോയിൽ അമ്മയും മകനും സ്കൂളിലെത്തും. ഉച്ചഭക്ഷണം ഇരുവരും ഒരുമിച്ച് കഴിക്കും, സ്കൂൾ സമയം കഴിയുന്നതുവരെ കാത്തിരുന്ന് തിരികെ കൂട്ടിക്കൊണ്ടുവരും. ഇക്കണോമിക്സിലോ ഇംഗ്ലീഷിലോ ബിരുദ പഠനമാണ് ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story