Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:33 AM IST Updated On
date_range 22 Jun 2022 5:33 AM ISTതെരുവുനായ് കടിച്ച് മധ്യവയസ്കന് പരിക്ക്
text_fieldsbookmark_border
ഓയൂർ: ഓടനാവട്ടം തുറവൂരിൽ തെരുവുനായ് കടിച്ച് മധ്യവയസ്കന് പരിക്കേറ്റു. തുറവൂർ പ്ലാവിള വീട്ടിൽ തുളസീധരനാണ് (56) കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ തുറവൂരിലെ ചായക്കടക്കു മുന്നിൽ വെച്ച് തെരുവുനായ് കടിക്കുകയായിരുന്നു. സമീപത്ത് നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചിതറിയോടി. തുളസീധരൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഷേധ പ്രകടനവും ധർണയും കൊട്ടാരക്കര: രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടത്തല മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് റോയി മലയിലഴികത്ത് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ താമരക്കുടി പ്രദീപ്, കോട്ടാത്തല വിജയൻപിള്ള, മുട്ടമ്പലം രഘു, സുനിൽ പള്ളിക്കൽ, അന്തമൺ ജോയ്, രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി. യുവതിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ ശ്രമം; പൊലീസ് രേഖ ചിത്രം തയാറാക്കി കൊട്ടാരക്കര: തൃക്കണ്ണമംഗൽ പൊയ്കയിൽ ഭാഗത്ത് യുവതിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ ശ്രമം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖ ചിത്രം പൊലീസ് തയാറാക്കി. തിങ്കളാഴ്ച രാത്രി എട്ടിന് തൃക്കണ്ണമംഗൽ സ്വദേശിനി വീടിനു സമീപം എത്തിയപ്പോൾ അജ്ഞാതൻ ചാടി വീഴുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് നിലത്തുവീണ യുവതിയുടെ നാലര പവൻ പൊട്ടിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് യുവതിയുടെ വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും അജ്ഞാതനെ പിടികൂടാൻ സാധിച്ചില്ല. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അജ്ഞാതനായ വ്യക്തി പച്ച ബനിയനും നീല പാന്‍റുമാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ആഴ്ച യുവതി രാത്രി വീടിനു പുറത്തുനിന്നപ്പോൾ അജ്ഞാതൻ കിണറിന് സമീപത്ത് ഒളിച്ചിരിക്കുന്നത് വീട്ടുകാർ കണ്ടു. തുടർന്ന്. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. യുവതി രേഖാ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story