Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:32 AM IST Updated On
date_range 21 Jun 2022 5:32 AM ISTപോസ്റ്റ് ഓഫിസ് മാർച്ച്
text_fieldsbookmark_border
കൊട്ടിയം: ഇ.ഡി-മോദി കൂട്ടുകെട്ട് പകൽ പോലെ വ്യക്തമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ചോദ്യം ചെയ്യലിന്‍റെ പേരിൽ രാഹുൽ ഗാന്ധിയെ ഇ.ഡി പീഡിപ്പിക്കുന്നതിലും ജനപ്രതിനിധികളെ മർദിക്കുന്നതിലും പ്രതിഷേധിച്ച് തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.ആർ.വി. സഹജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, യു.ഡി.എഫ് മണ്ഡലം കൺവീനർ കുരീപ്പള്ളി സലിം, കായിക്കര നവാബ്, കെ.ബി. ഷഹാൽ, ഇ. ആസാദ്, മുഖത്തല ഗോപിനാഥൻ, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, പി. ശുചീന്ദ്രൻ, കണ്ണനല്ലൂർ സമദ്, സുരേന്ദ്രൻ, സുദേവൻ, ജേക്കബ്, ഷാജഹാൻ, രാധാകൃഷ്ണൻ, സുരേന്ദ്രൻപിള്ള, ഗംഗാദേവി, സീത ഗോപാൽ, ബിജി, ഷഫീഖ് ചെന്താപ്പൂര് എന്നിവർ സംസാരിച്ചു. പക്ഷാചരണം (ചിത്രം) കൊട്ടിയം: ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത്തല വായന പക്ഷാചരണത്തിന്‍റെ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള നിർവഹിച്ചു. ഉമയനല്ലൂർ നേതാജി ലൈബ്രറി പ്രസിഡന്‍റ് എസ്. വിജയൻ അധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അമ്പിളി, ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള, നേതാജി ലൈബ്രറി സെക്രട്ടറി പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലവേദി, യുവജനവേദി, ലൈബ്രറി പ്രവർത്തകർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story