Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:31 AM IST Updated On
date_range 21 Jun 2022 5:31 AM ISTവായനദിനം ആചരിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായനദിനാചരണം നടത്തി. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി.കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, പ്രോഗ്രാം കോഓഡിനേറ്റർ കിരൺ ക്രിസ്റ്റഫർ, വിദ്യാർഥി പ്രതിനിധികളായ അവിനാഷ് ശങ്കർ, സഫ സൈനുൽ എന്നിവർ നേതൃത്വം നൽകി. പുസ്തകക്കൂട് ശാസ്താംകോട്ട: കോവൂർ കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പുസ്തകക്കൂട് സമർപ്പണവും ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസമിതി അധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.ബി. വേണുകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ, വാർഡ് മെംബർ രജനി സുനിൽ, കൊച്ചു വേലു, ബി. രാധാകൃഷ്ണൻ, ശോഭനാ മോഹൻ എന്നിവർ സംസാരിച്ചു. പോരുവഴി പരവട്ടം ജ്ഞാന സംവർധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പോരുവഴി വടക്കേമുറി ഗവ.എസ്.കെ.വി.എൽ.പി സ്കൂളിൽ പുസ്തകക്കൂട് ഒരുക്കി. ഗ്രന്ഥശാലാ അംഗം സന്തോഷ് പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക ശ്രീലത, ഗ്രന്ഥശാലാ അംഗം ബാലചന്ദ്രൻ പിള്ള, വനിതാ ലൈബ്രേറിയൻ സുഷമ എന്നിവർ പങ്കെടുത്തു. കുട്ടിക്കൊരു പുസ്തകം ശാസ്താംകോട്ട: വായനാപക്ഷാചരണ ഭാഗമായി പള്ളിശ്ശേരിക്കൽ വി.ആർ.എം എൽ.പി സ്കൂൾ കുട്ടികൾക്ക് ഇടവനശ്ശേരി കവിത ലൈബ്രറിയിൽ 'കുട്ടിക്കൊരു പുസ്തകം' പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ്. കമ്മിറ്റി അംഗം ഗിരിജ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എച്ച്. ഷാജി, കമ്മിറ്റി അംഗം നജിം ഞാറക്കാട്ടിൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ പിള്ള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story