Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:31 AM IST Updated On
date_range 21 Jun 2022 5:31 AM ISTപോസ്റ്റോഫിസ് മാർച്ച്
text_fieldsbookmark_border
ഓച്ചിറ: കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തി നെഹ്റു കുടുംബത്തിന്‍റെ പ്രസക്തി ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സി.ആർ. മഹേഷ് എം.എൽ.എ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പോസ്റ്റ് ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നീലികുളം സദാനന്ദൻ അധ്യക്ഷതവഹിച്ചു. കെ. രാജശേഖരൻ, ലീലാകൃഷ്ണൻ, കെ.കെ. സുനിൽകുമാർ, അഡ്വ. എം. ഇബ്രാഹിംകുട്ടി, കെ.എസ്. പുരം സുധീർ, അയ്യാണിക്കൽ മജീദ്, കെ.എൻ. പത്മനാഭപിള്ള, അഡ്വ. സജിൻ, എൻ. കൃഷ്ണകുമാർ, ഷീബ ബാബു എന്നിവർ സംസാരിച്ചു. വികസന സെമിനാർ (ചിത്രം) ചവറ: പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാർ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചവറ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോഫിയ സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ഉഷാകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ. റഷീദ്, ലതിക രാജൻ, ആർ. ആൻസി, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഡി. സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ശിവകുമാർ, ചവറ ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story