Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസിൽവർ ലൈൻ സമരത്തിന്​...

സിൽവർ ലൈൻ സമരത്തിന്​ അനുമതിയില്ലെന്ന്​​ സിറ്റി പൊലീസ്​, അനുവാദം നൽകി റൂറൽ പൊലീസ്​

text_fields
bookmark_border
സിൽവർ ലൈൻ സമരം ​ അനുമതിയില്ലെന്ന്​​ സിറ്റി പൊലീസ്​, അനുവാദം നൽകി റൂറൽ പൊലീസ്​ കൊല്ലം: സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തുന്ന സമര സന്ദേശയാത്രക്ക്​ ക്രമസമാധാന പ്രശ്നം ഉന്നയിച്ച്​ അനുമതി നിഷേധിച്ച്​ സിറ്റി പൊലീസ്​. എന്നാൽ, സമാന അപേക്ഷയിൽ റൂറൽ പൊലീസ്​ അനുമതി നൽകി. ജൂൺ 21 മുതൽ 25 വരെ ജില്ലയിലെ 45 കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി നടത്തുന്ന സന്ദേശയാത്രയിൽ മൈക്ക്​ ഉപയോഗത്തിന്​ അനുമതി തേടി നൽകിയ അപേക്ഷയിലാണ്​ അനുവദിക്കാനാകില്ലെന്ന മറുപടി സിറ്റി പൊലീസ്​ നൽകിയത്​. പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കുന്നത്​ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന്​ ബോധ്യപ്പെട്ടതിനാൽ അനുമതി നൽകാനാകില്ലെന്നാണ്​ സിറ്റി പൊലീസ്​ മേധാവിക്കായി എ.എസ്​.പി സോണി ഉമ്മൻ കോശി നൽകിയ മറുപടിയിലുള്ളത്​. ജില്ല പൊലീസ്​ മേധാവിക്ക്​​ ജൂൺ 13ന്​ നൽകിയ അപേക്ഷയിൽ ഏതാനും ദിവസങ്ങൾക്കുശേഷം അന്വേഷണം നടത്തിയപ്പോഴും അനുമതി കിട്ടാൻ സാധ്യതയില്ലെന്ന മറുപടിയാണ്​ സംഘാടകർക്ക്​ ലഭിച്ചിരുന്നത്​. തുടർന്ന്​ തിങ്കളാഴ്ച ഇത്​ സംബന്ധിച്ച്​ കത്തും നൽകുകയായിരുന്നു. സിൽവർ ലൈൻ വിരുദ്ധ കാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ ഈ മാസം ഏഴിന്​ സമാനമായ പ്രതിഷേധം സംഘടിപ്പിച്ചതിന്‍റെ തുടർച്ചയായാണ്​ കൊല്ലത്തും യാത്ര നടത്തുന്നത്​. തിരുവനന്തപുരത്ത്​ അപേക്ഷ നൽകിയപ്പോൾ പൊലീസ്​ തടസ്സം പറഞ്ഞെങ്കിലും പിന്നീട്​ അനുമതി നൽകിയിരുന്നു. റൂറൽ പൊലീസിന്‍റെ അനുമതിയുള്ളതിനാൽ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി സംസ്ഥാന കൺവീനർ എസ്​. ബാബുജി അറിയിച്ചു. ചൊവ്വാഴ്ച പാരിപ്പള്ളിയിൽ തുടങ്ങുന്ന യാത്ര ആദ്യ രണ്ട്​ ദിനം റൂറൽ മേഖലയിലാണ്​ പര്യടനം നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story