Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയമസഭ പരിസ്ഥിതി...

നിയമസഭ പരിസ്ഥിതി കമ്മിറ്റി സന്ദര്‍ശനം നാളെ

text_fields
bookmark_border
കൊല്ലം: അഷ്ടമുടിക്കായലിലെ ജലത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി കമ്മിറ്റി ബുധനാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10ന് കലക്​ട​റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന്​ വിവരശേഖരണം നടത്തും. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ്, കുരീപ്പുഴ ചാണ്ടി ഡിപ്പോ എന്നിവക്ക്​ സമീപമുള്ള സ്ഥലങ്ങളും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കും. ഇ.കെ. വിജയന്‍ എം.എല്‍.എ അധ്യക്ഷനായ ഒമ്പതംഗ സമിതിയാണ് സന്ദര്‍ശനം നടത്തുന്നത്. യോഗാദിനം ആചരിക്കും കൊല്ലം: യോഗാദിനാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. സുമലാല്‍ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. ഗോപന്‍ അധ്യക്ഷത വഹിക്കും. ദേശീയ ആയുഷ് മിഷ‍ന്‍റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്നാണ് യോഗാദിനാഘോഷം സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story