Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടിൽ 'ബാർ' നടത്തി...

വീട്ടിൽ 'ബാർ' നടത്തി മദ്യവിൽപന, ഒരാൾ എക്സൈസ് പിടിയിൽ

text_fields
bookmark_border
കൊല്ലം: വിവിധ ബ്രാൻഡുകളും പല വലുപ്പത്തിലും വിലയിലുമുള്ള മദ്യം വീട്ടിൽ സൂക്ഷിച്ച്​ ഇരട്ടിയിലധികം രൂപക്ക്​ വിൽപന നടത്തിവന്നയാൾ പിടിയിൽ. ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആദിച്ചനല്ലൂർ മൈലക്കാട് ഭാഗത്ത്​ മദ്യ കച്ചവടം നടത്തിയ മൈലക്കാട് എട്ടുവിളവീട്ടിൽ തൂക്കുപാലം എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (45) ആണ്​ അറസ്റ്റിലായത്​. ഇയാൾക്കെതിരെ അബ്കാരിനിയമപ്രകാരം കേസെടുത്തു. 56 കുപ്പികളിലായി 27.400 ലിറ്റർ വിദേശമദ്യമാണ് ഇയാളുടെ വീട്ടിൽനിന്ന്​ പിടിച്ചത്. വിവിധ ബ്രാൻഡുകളിലുള്ള പല അളവുകളിലുള്ള മദ്യമാണ് കണ്ടെടുത്തത്. കല്ലുവാതുക്കൽ, തഴുത്തല, എഴുകോൺ എന്നി ബിവറേജുകളിൽ നിന്നും പല ദിവസങ്ങളിലായി വാങ്ങി ശേഖരിച്ചിരുന്നതാണ്​ ഇത്​. ആവശ്യക്കാർക്ക് ഇരട്ടിയിലധികം വിലക്കാണ് മദ്യവിൽപന നടത്തിയിരുന്നത്. വിപണിയിൽ വില കുറവുള്ളതും ആവശ്യക്കാർ ഏറെയുള്ളവയുമായിരുന്നു പിടികൂടിയ മദ്യത്തിൽ കൂടുതലും. ഇയാളുടെ മദ്യ കച്ചവടത്തെപ്പറ്റി എക്സൈസ് ഇന്‍റലിജൻസിന്‍റെ രഹസ്യവിവരം അനുസരിച്ചാണ്​ പരിശോധന നടത്തിയത്​. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ എം. കൃഷ്ണകുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ ആർ.ജി. വിനോദ്, എ. ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, എം. വിഷ്ണു, കെ. അനിൽകുമാർ, ഡ്രൈവർ ബിനോജ് എന്നിവരും പങ്കെടുത്തു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story