Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:32 AM IST Updated On
date_range 20 Jun 2022 5:32 AM ISTപി.എൻ. പണിക്കർ അനുസ്മരണം
text_fieldsbookmark_border
കുണ്ടറ: കേരളപുരം പബ്ലിക് ലൈബ്രറിയിൽ ജെ. മേഴ്സിക്കുട്ടിയമ്മ ലൈബ്രറിക്ക് 106 പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ബി. ബൈജു, സെക്രട്ടറി വി. വിനോദ്കുമാർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കാപെക്സ് മുൻ ചെയർമാൻ ബി. തുളസീധരക്കുറുപ്പ്, സി. സന്തോഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് അംഗം വി. പ്രസന്നകുമാർ, എസ്. മധു, വി. സുരേഷ്, എസ്. സുധീഷ്, യുവജനവേദി വൈസ് പ്രസിഡന്‍റ് അലൻ വി. അരുൺ, കാർത്തിക് ബാബു, വിനോദ് കുമാർ, സുധീഷ്കുമാർ എന്നിവർ പങ്കെടുത്തു. മൺറോതുരുത്ത് വില്ലിമംഗലം ആലങ്ങാട്ട് സഹദേവൻ സ്മാരക വായനശാലക്ക് കെ.പി.സി.സി. വിചാർവിഭാഗ് മൺറോതുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകി. ചെയർമാൻ കന്നിമേൽ അനിൽകുമാർ വായനശാല പ്രസിഡന്‍റ് വിജയന് പുസ്തകങ്ങൾ കൈമാറി. വിചാർവിഭാഗ് വൈസ് ചെയർമാൻ മനോജ് ബിനു, അനീഷ്, അർജുൻ എന്നിവർ പങ്കെടുത്തു. സാംസ്കാരിക പ്രവര്‍ത്തകര്‍ ജനപക്ഷനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി (ചിത്രം) കൊല്ലം: ജനപക്ഷനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അവര്‍ പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നജാ ഹുസൈന്‍റെ 'മരങ്ങളില്‍ മഞ്ഞ് പെയ്യുമ്പോള്‍'പ്രഥമ കഥാസമാഹാരത്തിന്‍റെ പ്രകാശനചടങ്ങ് പ്രസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് വി. ഷിനിലാല്‍ മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ മഠത്തിലിന് പുസ്തകം നല്‍കി പ്രകാശനം നിർവഹിച്ചു. കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറി സെക്രട്ടറി പി.എസ്. സുരേഷ് ആമുഖപ്രഭാഷണം നടത്തി. ഫില്ലീസ് ജോസഫ് പുസ്തക പരിചയം നിര്‍വഹിച്ചു. പി. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടിവ് അംഗം പി. ഉഷാകുമാരി, അനൂപ് അന്നൂര്‍, ബിനു ഇടനാട്, ജോസഫ് ജനാര്‍ദനന്‍, നജാ ഹുസൈന്‍, ജോണ്‍ റിച്ചാര്‍ഡ്, ഫമിതാ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story