Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'ആശാ വർക്കർമാർക്ക്...

'ആശാ വർക്കർമാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണം'

text_fields
bookmark_border
കൊല്ലം: ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആശാ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് ആർ. മിനി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജി. ആനന്ദൻ, പ്രീത മനോജ്, ജലജ ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി ആർ. സുജാത, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൽ. ഗീത, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ്, സംസ്ഥാന കമ്മിറ്റി അംഗം മുരളി മടന്തകോട്, എ.എം. ഇക്ബാൽ, കെ.ജി. ബിന്ദു, സബീന സ്റ്റാൻലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. മിനി (പ്രസി.‌), ഭാനുമതി, ജലജ ബാലകൃഷ്ണൻ, എ. സുജാത, സബീന (വൈ. പ്രസി.), ആർ സുജാത (സെക്ര.), ജെ.വി. ബിന്ദു, മിനി ഹനീഫ, ബിന്ദു ഗംഗാധരൻ, എം.ബി. ശ്രീകല (ജോ.സെക്ര.), എ. വത്സല (ട്രഷ.). കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് കോൺഗ്രസ് മാർച്ച് ഇന്ന് കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിര കേന്ദ്ര സർക്കാറിന്‍റെ പ്രതികാരനടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുന്നതിലും എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധമാർച്ചും ധർണയും നടത്തും. രാവിലെ 10ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story