Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:29 AM IST Updated On
date_range 20 Jun 2022 5:29 AM ISTക്രിമിനൽ കേസുകളിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ
text_fieldsbookmark_border
പുനലൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മാർക്കറ്റ് വാർഡിൽ ശിവൻകോവിലിന് സമീപം ഷാഹിദ മൻസിലിൽ നിസാം (33) ആണ് പിടിയിലായത്. 2018 മുതൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അക്രമം, ആയുധനിരോധന നിയമം, പട്ടികജാതി പട്ടികവർഗവിഭാഗത്തെ ഉപദ്രവിക്കൽ, സ്ത്രീകളെ ആക്ഷേപിക്കൽ, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ്. മുമ്പ് കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. ജാമ്യത്തിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്‍റെ നേതൃത്വത്തിൽ പ്രത്യേകം സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷിച്ചുകണ്ടെത്തിയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി എസ്.പി കെ.ബി. രവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുനലൂർ ഇൻസ്‌പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരീഷ്, കൃഷ്ണ കുമാർ, ഷിബു കുളത്തുമൺ, ജീസ് മാത്യു, കാപ്പ സെൽ എസ്.ഐ അജിത്, എ.എസ്.ഐ അമീൻ, എസ്.സി.പി.ഒ ഷിജുകുമാർ സി.പി.ഒമാരായ ഗിരീഷ്, അജാസ് കബീർ, ഗിരീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിശദാംശങ്ങൾ പരിശോധിച്ച് വരുകയാണെന്ന് എസ്.എച്ച്.ഒ, ക്രൈം എസ്.ഐ എന്നിവർ അറിയിച്ചു. ആര്യങ്കാവ് ബാങ്ക് എൽ.ഡി.എഫ് നിലനിർത്തി പുനലൂർ: ആര്യങ്കാവ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ പൂർണ വിജയം നേടി. പി.ബി. അനിൽമോൻ, എൻ. രാജേന്ദ്രൻനായർ, എൻ. സെൽവരാജ്, ശാസ്ത്രി രാധാകൃഷ്ണൻ, ആനിമോൾ, മനീഷ രതീഷ്(സി.പി.ഐ), സി. ചന്ദ്രൻ, ഉണ്ണികൃഷ്ണൻനായർ, മത്തായിതോമസ്, പി. രാജു, രജനി വിനോദ് (സി.പി.എം) എന്നിവരാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story