Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:28 AM IST Updated On
date_range 20 Jun 2022 5:28 AM ISTഅയ്യൻകാളി അനുസ്മരണം
text_fieldsbookmark_border
ഓയൂർ: അയ്യൻകാളി അനുസ്മരണസമ്മേളനം വെളിയം ഏരിയ യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂനിയൻ പ്രസിഡന്‍റ് രതീഷ് ആർ. മരുതമൺപള്ളി, ഉഷാപ്രസാദ്, ട്രഷറർ സുനിൽ മൈലോട്, വൈസ് പ്രസിഡന്‍റ് മഹേഷ് കളപ്പില എന്നിവർ സംസാരിച്ചു. പവിത്രേശ്വരം പഞ്ചായത്തിന് കുടിവെള്ളപദ്ധതിക്കായി 34 കോടി കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 34 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. മാറനാട്, പ്ലാക്കാട്, പൊരീക്കൽ എന്നിവിടങ്ങളിൽ പുതിയ സംഭരണി നിർമിക്കും. പൊരീക്കലിൽ വലിയ ജലസംഭരണി നിലവിലുണ്ട്. ഇതിന് പുറെമയാണ് 3.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കുക. സംഭരണിയും ഗാർഹിക കണക്ഷനും ഉൾപ്പെടെ 17.17 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2903 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. പ്ലാക്കാട്ട് പുതുതായി നിർമിക്കുന്ന സംഭരണി മൂന്നുലക്ഷം ലിറ്റർ ശേഷിയുള്ളതാണ്. ഗാർഹിക കണക്ഷനുൾപ്പെടെ ഇവിടേക്ക് 10.08 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 1444 ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുക. മാറനാട്ട് 2.25 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയാണ് നിർമിക്കുന്നത്. 1224 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന മാറനാട് മേഖലയുടെ പദ്ധതിക്ക് 6.85 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story