Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആന്ധ്രയിൽനിന്ന് നാല്​...

ആന്ധ്രയിൽനിന്ന് നാല്​ കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര: ആന്ധ്രയിൽനിന്ന് നാല്​ കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിലായി. വെളിയം ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളിൽ വീട്ടിൽ വിശ്വനാഥനെയാണ്​ (59) കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്​. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചിറങ്ങിയ പ്രതി പല പ്രാവശ്യം ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിനു പൊലീസിന്‍റെയും എക്സൈസിന്‍റെയും പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിലാണ് പിടിയിലായത്. കൊട്ടാരക്കര ഡിവൈ.എസ്​.പി ആർ. സുരേഷിന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്​.എച്ച്.ഒ ജോസഫ് ലിയോൺ, എസ്​.ഐമാരായ ദീപു, പൊന്നച്ചൻ, സി.പി.ഒ കിരൺ കൊല്ലം റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്​.ഐ അനിൽകുമാർ, എ.എസ്​.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ പി.എസ്​. അഭിലാഷ്​, എസ്​. ദിലീപ്​, എസ്​.സി.പി.ഒ ആർ. സുനിൽ, സി.പി.ഒ ജിജി സനോജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story