Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഗ്നിപഥിനെതിരെ...

അഗ്നിപഥിനെതിരെ വിദ്യാർഥി പ്രതിഷേധം

text_fields
bookmark_border
കൊല്ലം: 'അഗ്നിപഥ്​' പദ്ധതിക്കെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി മാർച്ച്‌ സംഘടിപ്പിച്ചു. കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ എസ്​.എഫ്​.ഐ ജില്ല പ്രസിഡന്‍റ്​ എ. വിഷ്ണു ഉദ്ഘാടനം ചെയ്തു. കുണ്ടറ പോസ്റ്റ്‌ ഓഫിസിലേക്ക് നടന്ന മാർച്ച്‌ എസ്​.എഫ്​.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. മുഹമ്മദ്‌ ഷാഹിനും കൊട്ടിയം ബി.എസ്​.എൻ.എൽ ഓഫിസ്​ മാർച്ച്‌ സെക്രട്ടേറിയറ്റംഗം അൻവറും അഞ്ചാലുംമൂട് പോസ്റ്റ്‌ ഓഫിസ്​ മാർച്ച്‌ സെക്ര​േട്ടറിയറ്റംഗം എസ്. സുമിയും, പുനലൂർ ബി.എസ്​.എൻ.എൽ ഓഫിസ്​ മാർച്ച്‌ ഡി.വൈ.എഫ്​.ഐ ബ്ലോക്ക്‌ സെക്രട്ടറി എസ്​. ശ്യാമും ഉദ്​ഘാടനം ചെയ്തു. കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ എസ്​.എഫ്​.ഐ കൊല്ലം ജില്ല ജോയന്‍റ്​ സെക്രട്ടറി അലീന അമലും എഴുകോൺ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ ജില്ല വൈസ് പ്രസിഡന്‍റ്​ മിഥുൻ സഹദും ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്‌ സെക്രട്ടേറിയറ്റംഗം അശ്വിൻ ദേവും അഞ്ചൽ പോസ്റ്റ്‌ ഓഫിസ്​ മാർച്ച്‌ നൃപയും ഉദ്​ഘാടനം ചെയ്തു. കടയ്​ക്കൽ പോസ്റ്റ്‌ ഓഫിസ്​ മാർച്ച്‌ ജില്ല വൈസ് പ്രസിഡന്റ്‌ സഹലും കൊട്ടാരക്കര പോസ്റ്റ്‌ ഓഫിസ്​ മാർച്ച്‌ ജില്ല സെക്ര​േട്ടറിയറ്റംഗം വിഷ്ണുവും പട്ടാഴി പോസ്റ്റ്‌ ഓഫിസ്​ മാർച്ച്‌ പത്തനാപുരം ഡി.വൈ.എഫ്​.ഐ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണുവും ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story