Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്ക്കളുടെ...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്

text_fields
bookmark_border
കൊട്ടാരക്കര: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതര പരിക്ക്. തേവന്നൂര്‍ അനുഭവനില്‍ ബാലചന്ദ്രന്‍പിള്ള(52)യെയാണ്​ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. വീട്ടിലേക്ക് നടന്ന്​ പോകവെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വൈകീട്ട് 4.20നാണ്​ ബാലചന്ദ്രന്‍പിള്ളയെ തേവന്നൂര്‍ ചെന്നറക്കൊല്ല ഏലാക്ക് സമീപം തെങ്ങിന്‍ചുവട്ടില്‍ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന്​ വാര്‍ഡ് മെംബര്‍ ഹരി തേവന്നൂരി‍ൻെറ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്കും മുഖത്തുമാണ് നായ്ക്കളുടെ കടിയേറ്റത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാലചന്ദ്രന്‍പിള്ള. എട്ട്​ തെരുവുനായ്ക്കള്‍ ഒന്നിച്ചാക്രമിക്കുകയായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story