Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കരുനാഗപ്പള്ളി: അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ ബംഗളൂരുവില്‍നിന്ന്​ പിടിയിലായി. ഒറ്റപ്പാലം കംമ്പാരംകുന്ന് സ്വദേശി അന്‍വര്‍ (28), കരുനാഗപ്പള്ളി അയണിവേലികുളങ്ങര മാന്‍നിന്നവിള വടക്കതില്‍ അല്‍ത്താഫ് (21) എന്നിവരെയാണ് ബംഗളൂരുവില്‍നിന്ന്​ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പ്​ കുണ്ടറ സ്വദേശിയായ അജിത്ത് എന്നയാളെ 52.6 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന്​ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെക്കന്‍ കേരളത്തിലേക്കും മറ്റും വന്‍തോതില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പാലക്കാട് സ്വദേശി അന്‍വര്‍ നൈജീരിയന്‍ സ്വദേശിയില്‍നിന്ന്​ വന്‍തോതില്‍ എം.ഡി.എം.എ വാങ്ങി ശേഖരിച്ച് കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കിയാണ് ബംഗളൂരുവിലുള്ള രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറി‍ൻെറ മേല്‍നോട്ടത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാറി‍ൻെറ നേതൃത്വത്തില്‍ എസ്​.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ആർ. ശ്രീകുമാർ, ജിമ്മിജോസ്, ശരത്ചന്ദ്രന്‍, എ.എസ്‌.ഐമാരായ നന്ദകുമാര്‍, ഷാജിമോന്‍, എസ്.സി.പി. രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story