Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:35 AM IST Updated On
date_range 19 Jun 2022 5:35 AM ISTതടാകസംരക്ഷണ പ്രതിജ്ഞ നടത്തി
text_fieldsbookmark_border
ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട തടാക സംരക്ഷണ പ്രതിജ്ഞ നടത്തി. ശാസ്താംകോട്ട മുനിസിഫ് മജിസ്‌ട്രേറ്റ് ടി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്താംകോട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. ജയചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സര്‍ ഷാഫി, താലൂക്ക് ലീഗല്‍ സർവിസ് സെക്രട്ടറി എസ്. അജ്മല്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് എന്‍.സി.സി ഓഫിസര്‍ ലഫ്റ്റനന്‍റ് ഡോ. ടി. മധു, 'നമ്മുടെ കായല്‍' കൂട്ടായ്മ രക്ഷാധികാരി എസ്. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍ ചവറ: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് പിടിയില്‍. ചവറ കുളങ്ങരഭാഗം വസന്ത മന്ദിരത്തില്‍ രാഹുല്‍ (കണ്ണന്‍ -25) ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്. പ്രണയത്തില്‍നിന്ന് പിന്മാറിയതിന്‍റെ വിരോധത്തില്‍ യുവതിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി അസി. കമീഷണര്‍ വി.എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ ചവറ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍, എസ്.ഐമാരായ നൗഫല്‍, ജിബി, മദനന്‍ എസ്.സി.പി.ഒ. തമ്പി, സലാവുദ്ദീന്‍ സി.പി.ഒ.മാരായ ഷെഫീക്ക്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story