Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആയിരത്തിലധികം മുള തൈകൾ...

ആയിരത്തിലധികം മുള തൈകൾ സമാഹരിച്ച് യുവാക്കൾ

text_fields
bookmark_border
കൊട്ടാരക്കര: കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്‍റെ നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പെയിൻ ഭാഗമായി ഹരിതസ്വർണം പദ്ധതിയിലേക്ക് ആവശ്യമായ മുള തൈകൾ പരിസ്ഥിതി പ്രവർത്തകർ അടങ്ങുന്ന യുവജന സംഘം സമാഹരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്​ ആരംഭിച്ച കിംസ്​ ഹെൽത്ത് സി.എസ്​.ആർ ട്രീ ആംബുലൻസ്​ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്. കൊട്ടാരക്കര വല്ലം, കുറുമ്പാലൂർ പ്രദേശങ്ങളിൽ വഴിയരികിൽനിന്ന് ആയിരക്കണക്കിന് തൈകളാണ് സംഘം ശേഖരിച്ചത്. ശേഖരിച്ച തൈകൾ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി കവറുകളിലാക്കിയ ശേഷം നഴ്സറിയിലേക്ക് മാറ്റി. രാജ്യാന്തര മുളദിനമായ സെപ്റ്റംബർ 18ന് പള്ളിക്കൽ ആറിന്‍റെയും നെയ്യാറിന്‍റെയും തീരത്ത് ഈ തൈകൾ വെച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ല കൺവീനർ ബി.ജെ. അരുൺ, കൊല്ലം ജില്ല ഉപസമിതി കൺവീനർ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് മുഹമ്മദ് സലീം ഖാൻ, പ്രോഗ്രാം കോഓഡിനേറ്റർ അരുൺ എസ്. ചന്ദ്​, ഭാരവാഹികളായ ശിവരാജ്, അമാനുൽ ഇമ്രാൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story