Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ഷീരകർഷകരുടെ ക്ഷേമം...

ക്ഷീരകർഷകരുടെ ക്ഷേമം ഉറപ്പാക്കും -മന്ത്രി

text_fields
bookmark_border
കണ്ണനല്ലൂർ: സംസ്ഥാനത്തെ ക്ഷീരകർഷകരുടെ വരുമാന വർധനയും ക്ഷേമവും ഉറപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ മുഖത്തല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്​ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാഷ്ട്രീയ റിപ്പോർട്ട്‌ ജില്ല കൗൺസിൽ അംഗം കെ. ദിനേശ്ബാബു അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ, ജില്ല അസി.​ സെക്രട്ടറി ജി. ലാലു, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, ജി ബാബു, മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എൽ. ജലജകുമാരി, എ. ഹാഷിം, അജയകുമാർ എന്നിവർ സംസാരിച്ചു. 'സമരത്തിന്​ പിന്തുണ' കൊല്ലം: അഗ്​നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക്​ ഫോർവേഡ്​ ബ്ലോക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. അതേസമയം സമരത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ പാർട്ടി പിന്തുണക്കില്ല. അഗ്​നിപഥ് പദ്ധതിയിലൂടെ നിയമനം ലഭിക്കുന്നവരില്‍ സർവിസിൽനിന്ന്​ പുറത്താകുന്നവർ സമൂഹത്തിന്​ ബാധ്യതയും വർത്തമാനകാല സാമൂഹിക സാഹചര്യത്തില്‍ രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാകുന്നതരത്തില്‍ പരിവർത്തനം ചെയ്യപ്പെടാനുമുള്ള സാധ്യതയുമുണ്ടെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story