Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:30 AM IST Updated On
date_range 19 Jun 2022 5:30 AM ISTവികസന സെമിനാർ
text_fieldsbookmark_border
പുനലൂർ: പുനലൂർ നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി ഏകദിന പി.എസ്. സുപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പലത പദ്ധതി വിശദീകരണം നടത്തി. വാർഡ് സഭകളിൽ നിന്നും ഉയർന്നുവന്ന പൊതുനിർദേശങ്ങൾ 17 കർമസമിതികൾ ചേർന്ന് ചർച്ചചെയ്തു. നഗരത്തിന്റെ വികസനത്തിനുതകുന്ന നിർദേശങ്ങൾ കൗൺസിൽ അംഗീകരിച്ച് പദ്ധതിയാക്കും. സ്ഥിരംസമിതി അധ്യക്ഷന്മാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, സെക്രട്ടറി എ. നൗഷാദ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം (കെ.എസ്.ഡഡബ്ല്യു എം.പി) കോഓഡിനേറ്റർ തോമസ് പണിക്കർ, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story