Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
cancel
അഞ്ചൽ: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇടയം മുതുവാനത്ത് ജങ്​ഷനിൽ കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് അപകടം. ബൈക്ക് യാത്രികനായ ഇടയം ആലുവിളവീട്ടിൽ അജിക്കും (40) ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കാട് ഭാഗത്തുനിന്ന്​ ആയൂർ ഭാഗത്തേക്ക് പോയ കാറും മലയാംകുളം ഭാഗത്തുനിന്ന്​ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അഞ്ചൽ എസ്.ഐ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story