Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅയ്യൻകാളി ഉയർത്തിയ...

അയ്യൻകാളി ഉയർത്തിയ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു –കൊടിക്കുന്നിൽ

text_fields
bookmark_border
കൊല്ലം: അയ്യൻകാളി ഉയർത്തിയ മൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്ന്​ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി. ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യൻകാളി ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. അയ്യൻകാളി പ്രതിമക്ക്​ മുന്നിൽ നടന്ന പുഷ്പാർച്ചനക്ക്​ നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, ഡി.സി.സി ഭാരവാഹികളായ എസ്.​ വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, അൻസർ അസീസ്​, ദലിത് കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ പട്ടത്താനം സുരേഷ് എന്നിവർ സംസാരിച്ചു. അഞ്ചൽ സുരേഷ്, വി.എസ്​. ജോൺസൺ, കെ.ബി. ഷഹാൽ, മുഖത്തല ഗോപിനാഥൻ, പോളയിൽ രവി, സി.കെ. കുമാരൻ, നീലികുളം രാജു, ആലുവിള ബിജു, മുണ്ടയ്ക്കൽ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story