Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:29 AM IST Updated On
date_range 19 Jun 2022 5:29 AM ISTസമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ ഒത്തുചേരലായി സുഹൃദ് സംഗമം
text_fieldsbookmark_border
കൊല്ലം: ജില്ലയുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ആത്മീയ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ ഒത്തുചേരലായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സുഹൃദ് സംഗമം അരങ്ങേറി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുഹൃദ് സംഗമങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച കൊല്ലത്ത് ഒത്തുചേരൽ സംഘടിപ്പിച്ചത്. കേവലം വൈകാരിക പ്രശ്‌നങ്ങളില്‍ മനുഷ്യമനസ്സുകളെ അകറ്റുകയല്ല അടുപ്പിക്കുകയാണ് വേണ്ടതെന്ന് സംഗമത്തിന് തുടക്കം കുറിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് മുന്നോട്ട് വെക്കുന്ന സൗഹാര്‍ദ സന്ദേശം സമൂഹം ഏറ്റെടുത്തതിന്‍റെ തെളിവാണ് എല്ലാ ജില്ലകളിലും സുഹൃദ് സംഗമത്തിനുണ്ടായ പിന്തുണയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി-ഇൻ ചാര്‍ജ് പി.എം.എം. സലാം ആമുഖ പ്രഭാഷണം നടത്തി. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മുന്‍ കൊല്ലം ബിഷപ് സ്റ്റാന്‍ലി റോമൻ, കെ.പി. അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), ഇ.കെ. സിറാജുദ്ദീന്‍ (ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ്), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ് (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍), ഷഹാല്‍ ഹസന്‍ മുസ്ലിയാര് (ടി.കെ.എം ട്രസ്റ്റ്), സ്വാമി വിശ്വാനാദാമൃത ചൈതന്യ (അമൃതാനന്ദമയി മഠം), ഫാ. സുഗുണ്‍ ലിയോണ്‍ (ലത്തീന്‍ കത്തോലിക്ക സഭ), സ്വാമി അസംഘടാനന്ദ (ശിവഗിരി മഠം), പി.ഒ.ജെ. ലബ്ബ (എം.ഇ.എസ്), ഫാ. നൈനാന്‍ (യാക്കോബായ സഭ), ബോധേന്ദ്ര തീർഥസ്വാമികള്‍, ഫാ. ഫെര്‍ഡിനാന്‍റ് കായാവില്‍, എസ്. സുവര്‍ണകുമാര്‍, നടന്‍ കുണ്ടറ ജോണി, അഹമ്മദ് കബീര്‍ ബാഖവി (സമസ്ത), ജി. ബിജു (കൊല്ലം പ്രസ് ക്ലബ് പ്രസിഡന്‍റ്), റിട്ട. ജഡ്ജി പഞ്ചാപകേശന്‍, എസ്. സുന്ദരേശന്‍ (എസ്.എന്‍.ഡി.പി യൂനിയന്‍), പി. രാജേന്ദ്രപ്രസാദ് (ഡി.സി.സി പ്രസിഡന്‍റ്), ഡി. ദേവരാജന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), അനില്‍ ജോണ്‍ (ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍), ജനാർദനന്‍ കുമ്പളത്ത് (ആര്‍ട്ട് ഓഫ് ലീവിങ്), ജുനൈദ് കാരാളികോണം (മെക്ക), ഷിബു റാവുത്തര്‍ (റാവുത്തര്‍ ഫെഡറേഷന്‍), അഞ്ചല്‍ ഇബ്രാഹീംകുട്ടി (കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍), കെ. രാമഭദ്രന്‍, തടിക്കാട് സഈദ് മൗലവി, നാസിമുദ്ദീന്‍ ബാഫഖി തങ്ങള്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story