Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
ഇരവിപുരം: നബിനിന്ദ നാക്കുപിഴയാണെന്ന് പറയാനാകില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രവാചകനിന്ദക്കെതിരെ സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തിന് ഇത് കനത്ത തിരിച്ചടിയായിട്ടുണ്ട്. അധികാരം നിലനിർത്താൻ ബി.ജെ.പി മതത്തെ ഉപയോഗിക്കുകയാണ്. ജനാധിപത്യപരമായി നടത്തുന്ന സമരങ്ങളെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്തുന്ന പുതിയ തന്ത്രമാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. അബു മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ മാനവ സൗഹൃദ സന്ദേശം നൽകി. ഡോ. മൺസൂർ ഹുദവി പാതിരാമണ്ണ വിഷയാവതരണം നടത്തി. മുഹ്സിൻകോയ തങ്ങൾ, അയൂബ് ഖാൻ മഹ്ളരി, ഇ.ആർ. സിദ്ദീഖ് മന്നാനി, അമീൻ സഖാഫി, നവാസ് മന്നാനി പനവൂർ, ഷാക്കിർ ഹുസൈൻ ദാരിമി, കൊല്ലൂർവിള സുനിൽ ഷാ, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, ബി.എൻ. ശശികുമാർ, ബ്രൈറ്റ് സെയ്ഫുദീൻ, ചകിരിക്കട നിസാം, പള്ളിമുക്ക് ഇസ്മായിൽ, മുഹമ്മദ് ഷെഫീക്ക് എന്നിവർ സംസാരിച്ചു. കരിമണല്‍ ഖനനം:​ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യം കൊല്ലം: കരിമണല്‍ ഖനനം സ്വകാര്യമേഖലക്ക്​ നല്‍കാനുള്ള നിര്‍ദിഷ്​ട നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. അറ്റോമിക് മിനറല്‍സ് അടങ്ങിയ കരിമണല്‍ ഖനനത്തിന്​ അനുവാദം നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറിലേക്ക്​ കൂടി നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഫെഡറല്‍ സംവിധാനത്തിന്​ വിരുദ്ധവും ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് ഖനനം സംബന്ധിച്ച് നല്‍കിയിട്ടുള്ള അവകാശത്തി​ന്മേലുള്ള കടന്നുകയറ്റവുമാണ്. അറ്റോമിക് മിനറല്‍സി‍ൻെറ ഖനനാനുമതി നിലവിലെ നിയമപ്രകാരം സ്വകാര്യമേഖലക്ക്​ നല്‍കാന്‍ കഴിയില്ല. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഉത്തരവി‍ൻെറ അടിസ്ഥാനത്തിലാണ് ഖനനാവകാശം സര്‍ക്കാര്‍ മേഖലയില്‍ മാത്രം നിക്ഷിപ്തമാക്കിയത്. എന്നാല്‍, അറ്റോമിക് മിനറല്‍സിലെ നിലവിലെ പട്ടികയില്‍ നിന്നും മാറ്റി പുതിയ പട്ടിക ഉണ്ടാക്കുന്നത് സ്വകാര്യ മേഖലക്ക്​ ഖനനാനുമതി കൈമാറാനുള്ള കുറുക്കുവഴിയാണ്. ഐ.ആര്‍.ഇ, കെ.എം.എം.എല്‍, ടൈറ്റാനിയം ട്രാവന്‍കൂര്‍ പ്രോഡക്റ്റ്സ് തുടങ്ങി കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ നിലനിൽപിനുതന്നെ ദോഷകരമാണ് ഭേദഗതി നിർദേശം. അറ്റോമിക് മിനറല്‍സ് കൈകാര്യം ചെയ്യുന്നതിന് സ്വകാര്യമേഖലക്ക്​ അനുമതി കൊടുത്താല്‍ രാജ്യസുരക്ഷക്ക്​ ഉണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് മറികടക്കാനാണ് പുതിയ പട്ടികയും ഭേദഗതി നിർദേശവും. അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഭേദഗതി നിർദേശം പിന്‍വലിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story