Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅബ്ബാസ്​ സേട്ട്​...

അബ്ബാസ്​ സേട്ട്​ സ്മാരക പുരസ്കാര സമർപ്പണം

text_fields
bookmark_border
കൊല്ലം: മുസ്​ലിം ലീഗ്​ സംസ്ഥാന പ്രവർത്തക സമിതി അംഗമായിരുന്ന അന്തരിച്ച അബ്ബാസ്​ സേട്ടി‍ൻെറ സ്മരണാർഥം സൗദി കെ.എം.സി.സി കൊല്ലം കോഓഡിനേഷൻ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക്​ സമർപ്പിച്ചു. കൊല്ലം പ്രസ്​ ക്ലബിൽ നടന്ന ചടങ്ങിൽ മുസ്​ലിം ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവാർഡ്​ ദാനം നിർവഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്​മകമായി ഇടപെട്ട്​ പാർലമെന്‍റിൽ ശബ്​ദമുയർത്തുന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കുള്ള അംഗീകാരമാണ്​ പുരസ്കാരമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അബ്ബാസ്​ സേട്ട്​ എന്ന്​ അദേഹം അനുസ്മരിച്ചു. സൗദി കെ.എം.സി.സി കൊല്ലം കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ക്ലാപ്പന അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡന്‍റ്​ അൻസാറുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, റഷീദ്​ കള്ളിത്താട്ട്​, ശ്യാം സുന്ദർ, കൊല്ലൂർവിള ബദറുദീൻ, നൂറുദീൻ കൊട്ടിയം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story