Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഗ്നിപഥ് പദ്ധതി...

അഗ്നിപഥ് പദ്ധതി യുവജനവിരുദ്ധം -മുല്ലക്കര രത്നാകരൻ

text_fields
bookmark_border
കൊട്ടിയം: കേന്ദ്ര സർക്കാറി‍ൻെറ പുതിയ അഗ്നിപഥ് പദ്ധതി ഇന്ത്യൻ യുവത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മുൻ മന്ത്രിയും സി.പി.ഐ ജില്ല സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ. സി.പി.ഐ മുഖത്തല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്​ കുരീപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. സജീവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്‌, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, ജി. ബാബു, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്‍റ്​ എൽ. ജലജകുമാരി, എ.ജി. രാധാകൃഷ്ണൻ, അഡ്വ. കെ. മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. കായിക പരിശീലന ക്യാമ്പ് കൊട്ടിയം: ശാരീരിക ക്ഷമത പരീക്ഷിക്കുന്ന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കായി നീന്തൽ, കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദിച്ചനല്ലൂർ പഞ്ചായത്തംഗം പ്ലാക്കാട് ടിങ്കുവി‍ൻെറ നേതൃത്വത്തിലാണ് ക്യാമ്പ്. രജിസ്ട്രേഷന്​: 8547677951.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story