Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:34 AM IST Updated On
date_range 18 Jun 2022 5:34 AM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ദീപസദനം വീട്ടിൽ വാടകക്ക് താമസിക്കുന്ന പരവൂർ തെക്കുംഭാഗം തങ്ങൾവടക്കതിൽവീട്ടിൽ ആർ. റഫീക്ക് (24) ആണ് പരവൂർ പൊലീസിന്‍റെ പിടിയിലായത്. പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടർന്ന് വ്യാജ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു. പരവൂർ ഇൻസ്പെകടർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, വിജയകുമാർ, വിനയൻ, എ.എസ്.ഐമാരായ സജു, പ്രദീപ്, സി.പി.ഒമാരായ പ്രേംലാൽ, ഗീത, സിന്ധു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണവും പിടിച്ചുപറിയും; യുവാവ് പിടിയിൽ കൊല്ലം: മോഷണവും പിടിച്ചുപറിയും നടത്തിവന്നയാളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. ഇരവിപുരം പനമൂട് വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചട്ടി അപ്പു എന്ന പ്രിൻസ് ജോസഫ് (23) ആണ് പിടിയിലായത്. 2021 ൽ മുണ്ടക്കൽ എച്ച്.സി േകാമ്പൗണ്ടിൽ അതിക്രമിച്ച് കയറി അന്തർസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും അപഹരിച്ച കുറ്റത്തിന് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. മോഷണസംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരേത്ത തന്നെ പൊലീസ് പിടികൂടിയിരുന്നു. പ്രിൻസ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചതിനെതുടർന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍റെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ്. കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്.ടി. ബിജു, എസ്.ഐ ജയശങ്കർ, ജി.എസ്.ഐമാരായ പ്രമോദ്, അൻസർഖാൻ, എസ്.സി.പി.ഒ സജീവ്, സി.പി.ഒമാരായ സുനിൽ, അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story