Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:30 AM IST Updated On
date_range 18 Jun 2022 5:30 AM ISTഇരട്ടകൾക്ക് എ പ്ലസ് മധുരം
text_fieldsbookmark_border
ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ഗവ.എൽ.വി.എച്ച്.എസിലെ ഇരട്ടകളിൽ എ പ്ലസ് തിളക്കം. പരീക്ഷ എഴുതിയ 168 കുട്ടികളിൽ 166 പേർ വിജയിച്ചപ്പോൾ 19 പേർക്കാണ് എ പ്ലസ് ലഭിച്ചത്. തെക്കൻ മൈനാഗപ്പള്ളി തോട്ടുമുഖം മാധവത്തിൽ പ്രവാസിയായ എം. മണിക്കുട്ടന്‍റെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയായ എസ്. ശ്രീജയുടെയും മക്കളായ നമിത.എം മാധവ്, നയന.എം മാധവ്, കടപ്പ നെടുവിള തെക്കതിൽ പൊതുപ്രവർത്തകനായ ഷറഫുദ്ദീന്‍റെയും റസീലയുടെ മക്കളായ എസ്. സുമയ്യ, എസ്. ഫാത്തിമ എന്നിവരാണ് എ പ്ലസ് നേടിയ ഇരട്ടകൾ. ഇരട്ടകളുടെ ഇരട്ടി മധുരം നൽകുന്ന വിജയത്തോടൊപ്പം പരീക്ഷയിൽ മികച്ച വിജയം സൃഷ്ടിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story