Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:29 AM IST Updated On
date_range 18 Jun 2022 5:29 AM ISTരാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സ്ഥിതി -എം.പി
text_fieldsbookmark_border
കൊല്ലം: ഭയത്തിൻെറ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സ്ഥിതിയാണ് രാജ്യത്തെന്നും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൊല്ലം പ്രസ്ക്ലബിൽ പി.കെ. തമ്പി അനുസ്മരണയോഗവും അടൂർ ബാലൻ സ്മാരക പത്രപ്രവർത്തക പുരസ്കാര ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മലയാളം ഒഴികെയുള്ള ഭാഷാപത്രങ്ങൾ ഗുരുതരമായ ഭരണകൂട വിധേയത്വം പ്രകടമാക്കുന്ന സമയമാണിതെന്നും ദേശീയ പ്രക്ഷോഭങ്ങൾ ഇംഗ്ലീഷ് പത്രങ്ങളുടെ ഉൾപേജിൽ വരുമ്പോൾ മലയാള പത്രങ്ങളിൽ അവ ഒന്നാം പേജിൽ തന്നെ വായിക്കാനാകുന്നത് മലയാള പത്രങ്ങളുടെ പുരോഗമന സ്വഭാവം കൊണ്ടാണെന്നും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പറഞ്ഞു. അടൂർ ബാലൻ സ്മാരക പത്രപ്രവർത്തന പുരസ്കാരം (10,001 രൂപ) മാതൃഭൂമി സീനിയർ റിപ്പോർട്ടർ രതീഷ് രവി ഏറ്റുവാങ്ങി. കൊല്ലം ജില്ലയെ സംബന്ധിച്ച വികസനോത്മുഖ വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രസ്ക്ലബ് പ്രസിഡന്‍റ് ജി. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ഡി. പ്രേം, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story