Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:29 AM IST Updated On
date_range 18 Jun 2022 5:29 AM ISTനേത്ര പരിശോധനയും ശസ്ത്രക്രിയ ക്യാമ്പും
text_fieldsbookmark_border
പുനലൂർ: ലയൺസ് ക്ലബ്, ജില്ല അന്ധത നിവാരണ സൊസൈറ്റി, പുനലൂർ ഗവ.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റ് എന്നിവ ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തും. ഞായറാഴ്ച രാവിലെ എട്ടിന് പുനലൂർ ഗവ.എച്ച്.എസ്.എസിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9447280299, 7907953174. പച്ചക്കറിയുമായി വന്ന പിക് അപ് മറിഞ്ഞു പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പച്ചക്കറി കയറ്റിവന്ന പിക് അപ് തലകീഴായി മറിഞ്ഞു. ദേശീയപാതയിൽ ആര്യങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ആലംകുളത്തുനിന്ന് തെന്മലയിലേക്ക് വന്നതാണ് വാഹനം. പാതയിലെ വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട് വശത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story