Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസുരക്ഷയുറപ്പാക്കി...

സുരക്ഷയുറപ്പാക്കി സുരക്ഷാക്ലബ്​

text_fields
bookmark_border
കൊല്ലം: ഗവ.ടി.ടി.ഐയിലെ സ്കൂൾ ഡി.എൽ.എഡ് വിദ്യാർഥികൾക്ക് 'സുരക്ഷയൊരുക്കാം, സുരക്ഷിതരാകാം'പരിപാടിയിലൂടെ പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങൾ പകർന്നുനൽകി കടപ്പാക്കട അഗ്​നി രക്ഷാസേനയിലെ ജീവനക്കാർ. പ്രകൃതി ദുരന്തങ്ങളിലും അത്യാഹിത സന്ദർഭങ്ങളിലും പകച്ചുനിൽക്കാത്ത മനസ്സുറപ്പുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സുരക്ഷ ക്ലബ്​ പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ആർ. അംജത്ഖാൻ, സി. ശ്രീജിത്ത്, ആർ. രഞ്ജിത്ത് എന്നിവർ പരിശീലനം നൽകി. അധ്യാപകരായ ഡി.എൻ. സുരേഷ്, ഇ.ടി.സജി, സൂസമ്മ അലക്സ്, പി.കെ. സാബു, എം. ഷാജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം ഇരവിപുരം: സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ ശനിയാഴ്ച വൈകീട്ട്​ 4.30ന് കൊല്ലൂർവിള പള്ളിമുക്കിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story