Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM IST'നിയമ നടപടി സ്വീകരിക്കണം'
text_fieldsbookmark_border
കൊട്ടിയം: പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ മാപ്പുപറയണമെന്ന് ഡി.കെ.ഐ.എസ്.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് റാഫി ബാഖവി, സെക്രട്ടറി എൻ. മുഹമ്മദ് മുക്താർ, ട്രഷറർ മുഹമ്മദ് സാദിഖ് മന്നാനി, അജ്മൽ ബാഖവി, ഫിർദൗസ്, സൈദലി, ഉബൈദുല്ല, കെ. മുഹമ്മദ് മുനീർ, മുഹമ്മദ് മുസ്സമിൽ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫയാസ്, എസ്. സജീർ എന്നിവർ സംസാരിച്ചു. പ്രതിഷേധ സദസ്സ് ഇരവിപുരം: കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സദസ്സ് നടത്തും. ഞായറാഴ്ച വൈകീട്ട് 4.30ന് കൊല്ലൂർവിള പള്ളിമുക്ക് ജങ്ഷനിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മുല്ലക്കര രത്നാകരൻ, പ്രതാപവർമ തമ്പാൻ, ഡോ.മൺസൂർ ഹുദവി, അൻസാർ അസീസ്, എം. സജീവ്, കൊല്ലുർവിള സുനിൽ ഷാ, അൻസാറുദീൻ, വൈ. ഇസ്മായിൽ കുഞ്ഞ് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story