Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
കരുനാഗപ്പള്ളി: പ്രവാചകനിന്ദക്കെതിരെ പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഇക്ബാൽ കരുവ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ല സെക്രട്ടറി കബീർ തരംഗം, ബി.എൻ. ശശികുമാർ, കൊല്ലൂർവിള സുനിൽ ഷാ, എച്ച്.എസ്. ഷാജി, ഭരണിക്കാവ് മുഹമ്മദ് ഹനീഫ, ഷഫീഖ് തങ്ങൾ, നവാസ് മണപ്പള്ളി എന്നിവർ സംസാരിച്ചു. പ്രതിഷേധ റാലി ഇന്ന് ഓച്ചിറ: പ്രവാചകനിന്ദക്കെതിരെ ഓച്ചിറ മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും. വെള്ളിയാഴ്ച വൈകീട്ട് നാലിന് വലിയകുളങ്ങര പള്ളിമുക്കിൽ നിന്ന് ആരംഭിച്ച് ഓച്ചിറ ടൗണിൽ സമാപിക്കും. ഓച്ചിറ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story