Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTഫുൾടൈം മീനിയൽ ഒഴിവ്
text_fieldsbookmark_border
ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ ഫുൾടൈം മീനിയലിന്‍റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ 10ന്. ബസിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയും പിതാവും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ കൊരട്ടി പടിഞ്ഞാറേക്കര വിനോദ് (36), താഴത്തതിൽ കല്ലുംപുറം അജി (32) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് 5.15ന് കരുനാഗപ്പള്ളിയിൽനിന്നു കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന വേണാട് ബസിലാണ് സംഭവം. കരുനാഗപ്പള്ളി സ്റ്റാൻഡിൽനിന്ന് ബസ് പുറപ്പെട്ടപ്പോൾ മുതൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ തുടങ്ങി. ആംഗ്യഭാഷയിൽ അശ്ലീലം കാട്ടുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത യുവാക്കളിൽ ഒരാൾ പെൺകുട്ടിക്ക് ഒപ്പം സീറ്റിൽ ഇരുന്ന് ശല്യപ്പെടുത്തി. ഒരാൾ മൊബൈൽ ഫോണിൽ വിദ്യാർഥിനിയുടെ ചിത്രങ്ങളും പകർത്തി. ഇതു ചോദ്യം ചെയ്ത വിദ്യാർഥിനിയെ മർദിക്കാൻ ശ്രമിച്ചതായും സംഭവം അറിഞ്ഞിട്ടും ബസ് ജീവനക്കാർ ഇടപെട്ടില്ലെന്നും പരാതിയുണ്ട്. മറ്റു യാത്രക്കാരും പ്രതികരിക്കാൻ തയാറായില്ല. ഇതിനിടെ വിദ്യാർഥിനി പിതാവിനെ ഫോണിലൂടെ വിവരമറിയിച്ചു. പെൺകുട്ടി ഇറങ്ങേണ്ട സ്ഥലമായ ശാസ്താംകോട്ട കോടതിമുക്കിൽ എത്തിയപ്പോൾ കാത്തുനിന്ന പിതാവ് ബസിൽ കയറി യുവാക്കളെ തടഞ്ഞുവെച്ചു. ബസ് ജീവനക്കാർ ശാസ്താംകോട്ട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഭരണിക്കാവ് ജങ്ഷനിലെത്തിയ ബസിൽനിന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story