Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTമുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം
text_fieldsbookmark_border
ശാസ്താംകോട്ട: സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കി രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന നുണപ്രചാരണങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ പ്രകടനം നടത്തി. ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. കുറ്റിയിൽ ഷാനവാസ് അധ്യക്ഷത വഹിച്ചു. ദലിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് ഉഷാലയം ശിവരാജൻ, ജില്ല സെക്രട്ടറി ഇഞ്ചക്കാട് രാജൻ, ആർ. രവീന്ദ്രൻപിള്ള, കോട്ടൂർ നൗഷാദ്, ജോസ് മത്തായി, ജിജോ ജോസഫ്, ടൈറ്റസ്ജോർജ്, ജി. ശിവൻകുട്ടി, പി. നാസർ, എ.ജി. അനിത, രഞ്ജിനി ലിയോ, ഷിബു മുതുപിലാക്കാട്, ഷെഫീഖ്, ജി. സജീന്ദ്രൻ, വാറുവിൽ ബഷീർ, ആശ്വനികുമാർ, ചന്ദ്രൻപിള്ള, രാധാകൃഷ്ണക്കുറുപ്പ്, നിസാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് (ചിത്രം) ശാസ്താംകോട്ട: ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചു. പാറയിൽ ജങ്ഷനിൽനിന്ന് ചക്കുവള്ളിയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് പ്രസിഡന്‍റ് അയ്യൂബ് മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഫിസ് നിയാസ് റഷാദി അധ്യക്ഷത വഹിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story