Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപകടഭീഷണിയായ കിണറിന്​...

അപകടഭീഷണിയായ കിണറിന്​ മേല്‍മൂടി നിര്‍മിക്കാനുള്ള തുക കൈമാറി

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിന്ന കിണറിന് മേല്‍മൂടിയുടെ നിര്‍മാണത്തിനാവശ്യമായ പണം നല്‍കി വെട്ടിക്കവല ദേശസേവാസമിതി വായനശാല. പുതിയ അധ്യയന വര്‍ഷത്തി‍ൻെറ ആദ്യദിനം മുതല്‍ തന്നെ ഈ കിണറി‍ൻെറ അപകടത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ വ്യാപക പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് വെട്ടിക്കവല വാര്‍ഡ് മെംബര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഈ വിഷയം ഉന്നയിക്കുകയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും പതിനായിരം രൂപ നിര്‍മാണ ചെലവുകള്‍ക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍, പഞ്ചായത്തില്‍നിന്ന്​ അനുവദിച്ച തുകക്ക്​ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ബാക്കി തുക ഗ്രന്ഥശാല അംഗങ്ങള്‍ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റി‍ൻെറ സാന്നിധ്യത്തില്‍ നിർമാണ ചുമതല ഏറ്റെടുത്ത ആളിന് കൈമാറി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റ്​ ഡി. സജയകുമാര്‍, വാര്‍ഡ് മെംബര്‍ ആശാ ബാബു, വായനശാല സെക്രട്ടറി എം. ബാലചന്ദ്രന്‍, എം. ശ്രീകുമാര്‍, എസ്​. ഗിരീഷ്‌കുമാര്‍, ബി. ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്. അജിത്ത്, ബിനോയ് മിഥില തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story