Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പരവൂർ: എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ മർദിച്ച പൊലീസ് നടപടിക്കെതിരെയും പരവൂർ കോൺഗ്രസ് ഭവൻ ആക്രമിച്ചതിനുമെതിരെ യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. സിജി പഞ്ചവടി, പരവൂർ മോഹൻദാസ്, എ. ഷുഹൈബ്, ബി. സുരേഷ്, ശ്രീജ, സുധീർകുമാർ, പരവൂർ സജീബ് എന്നിവർ സംസാരിച്ചു. കണ്ണനല്ലൂർ: യു.ഡി.എഫ് കണ്ണനല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.എ. ഗഫൂർ, കൺവീനർ എ.എൽ. നിസാമുദീൻ, ബ്ലോക്ക് പ്രസിഡന്‍റ് എ. നാസിമുദീൻ ലബ്ബ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഫിറോഷാ സമദ്, യഹിയ കുന്നുവിള, മുഖത്തല ഗോപിനാഥൻ, പി. ശുചീന്ദ്രൻ, നൗഷാദ് ആലഴികം, അസീസ് മൈലാപ്പൂർ, അനീഷ്, ഷാജഹാൻ പ്രതീപ് കണ്ണനല്ലൂർ ഫസലുദ്ദീൻ, എച്ച്.എം. ഷെരീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story