Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാതയോരത്തെ മരംമുറി:...

പാതയോരത്തെ മരംമുറി: ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്നു

text_fields
bookmark_border
പുനലൂർ: മതിയായ മുന്നൊരുക്കമില്ലാതെ പാതയോരത്തെ മരങ്ങൾ മുറിക്കുന്നത് കാരണം കൊല്ലം-ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ മണിക്കൂറുകൾ ഗതാഗതം മുടങ്ങുന്നു. തെന്മലക്കും ആര്യങ്കാവിനും ഇടയിലുള്ള പാതയോരത്തെ അപകടനിലയിലുള്ള മരങ്ങളാണ് ദുരുന്ത നിവാരണ പദ്ധതി പ്രകാരം മുറിച്ചുമാറ്റുന്നത്. പാതയോരത്തും വനാതിർത്തിയോടും ചേർന്നും കൂറ്റൻ മരങ്ങളാണ് മിക്കയിടത്തുമുള്ളത്. ഈ മരങ്ങൾ മുറിച്ചിടുന്നത് പാതയിലേക്കാണ്. ഇതോടെ ഗതാഗതവും തടസ്സപ്പെടുന്നു. മരങ്ങൾ ചെറുകഷണങ്ങളാക്കി പാതയിൽ നിന്നും മാറ്റുന്നതിന് രണ്ടുമൂന്നും മണിക്കൂർ പലപ്പോഴും വേണ്ടിവരുന്നു. ഈ സമയത്താണ്​ യാത്രാവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾക്ക്​ തടസ്സമുണ്ടാകുന്നത്​. പൊതുവേ അപകടകരമായ മേഖലയിൽ വൈദ്യുതി ലൈനും മറ്റ് തടസ്സങ്ങളും കണക്കിലെടുത്ത് സുരക്ഷക്കായി പാതയിലേക്കാണ് മരങ്ങൾ മുറിച്ചിടുന്നത്. പരമാവധി ഗതാഗത സ്തംഭനം ഒഴിവാക്കി മരം മുറിച്ചുനീക്കാനുള്ള നിർദേശം ബന്ധപ്പെട്ട് അധികൃതർ കരാറുകാർക്ക് നൽകാനും തയാറായിട്ടില്ല. പ്രതിഷേധം ഇന്ന് പുനലൂർ: യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story