Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുന്നറിയിപ്പ് ബോര്‍ഡ്...

മുന്നറിയിപ്പ് ബോര്‍ഡ് മൂടി മാലിന്യം; അധികൃതര്‍ക്ക് മിണ്ടാട്ടമില്ല

text_fields
bookmark_border
കുളത്തൂപ്പുഴ: വഴിയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുള്ള പഞ്ചായത്തി‍ൻെറ മുന്നറിയിപ്പ് ബോര്‍ഡിന്​ മുകളില്‍ മാലിന്യം കുന്നുകൂടിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. കുളത്തൂപ്പുഴ പഞ്ചായത്തിലെ പച്ചയില്‍കട-സാംനഗര്‍ പാതയോരത്തായാണ് അനധികൃതമായി മാലിന്യനിക്ഷേപം ദിനംപ്രതി വര്‍ധിക്കുന്നത്. പഞ്ചായത്ത് പ്രദേശത്തുനിന്ന് ഹരിതകര്‍മ സേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച്​ സൂക്ഷിക്കുന്നതിന്​ പഞ്ചായത്ത് സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ സെന്‍ററിന്​ ചുറ്റുമായി നാട്ടുകാര്‍ മറ്റു മാലിന്യം കവറില്‍ കെട്ടി നിക്ഷേപിക്കുകയായിരുന്നു. ചീഞ്ഞളിയുന്ന മാലിന്യം നീക്കംചെയ്യാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ ദുര്‍ഗന്ധത്താല്‍ സഹികെട്ട സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മാലിന്യം പാതയോരത്ത് നിക്ഷേപിക്കുന്നത്​ ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് അധികൃതര്‍ രംഗംവിട്ടു. ദൂരെ നിന്നുപോലും വാഹനങ്ങളിലും മറ്റുമായി വീണ്ടും മാലിന്യനിക്ഷേപം കൂടിയതോടെ സമീപവാസികളുടെ പ്രതിഷേധം ശക്തമാവുകയും പഞ്ചായത്ത് അധികൃതരെത്തി മെറ്റീരിയൽ കളക്ഷന്‍ കിയോസ്ക് സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കുകയും ചെയ്തു. എങ്കിലും ദിനംപ്രതി ഇവിടെ മറ്റ്​ മാലിന്യ നിക്ഷേപം ഉയരുന്നത് നാട്ടുകാര്‍ക്ക് വിനയായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ പാതയോരത്തെ മറ്റൊരു മാലിന്യ കൂമ്പാരത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ഇനിയും പ്രദേശവാസികള്‍ മറന്നിട്ടില്ലാത്തതിനാല്‍ തന്നെ പ്രദേശത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന മാലിന്യ പ്രശ്നത്തിന്​ അടിയന്തര പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story