Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കും -സാം കെ. ഡാനിയേൽ

text_fields
bookmark_border
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്തിന്‍റെ 2022-'23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ഇതിന്‍റെ ഭാഗമായി ബ്ലോക്ക് തലങ്ങളിൽ മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്​, അറ്റൻഡർ എന്നിവരുടെ സേവനം ഉറപ്പു വരുത്തും. പട്ടികജാതി കോളനികളിൽ സോളാർ ലൈറ്റുകൾ സ്​ഥാപിക്കും. മാലാഖക്കൂട്ടം, സ്​കിൽ ടെക് പദ്ധതികളുടെ മാതൃകയിൽ പാരാമെഡിക്കൽ കോഴ്സുകൾ കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളി ഒരുവർഷം അപ്രന്‍റിസ്​ഷിപ് നിയമനം നൽകും. പട്ടികവർഗ മേഖലയിൽ സാഫല്യം ഭവനപദ്ധതിയുടെ രൂപത്തിൽ അതിദരിദ്രർക്കും വീട് നിർമിച്ച് നൽകും. വൈസ്​ പ്രസിഡന്‍റ് വി. സുമലാൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനുൻ വാഹിദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്​. ജമാൽ, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, അനിൽ എസ്​. കല്ലേലിഭാഗം, വസന്ത രമേശ്, ജില്ല പഞ്ചായത്തംഗം സി. ബാൾഡുവിൻ, ആസൂത്രണ സമിതി അംഗങ്ങളായ എം.എം. അൻസാരി, ഡോ.പി.ജി. രവീന്ദ്രനാഥ്, സീനിയർ സൂപ്രണ്ട് എ. കബീർദാസ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story